പീച്ചാട് അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു
1575348
Sunday, July 13, 2025 7:11 AM IST
അടിമാലി: പീച്ചാട് പ്ലാമല ജനവാസമേഖലയോടു ചേര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. പ്ലാമല റെസ്റ്റ്പാറയ്ക്കു സമീപമാണ് 40 വയസിലധികം പ്രായമുള്ള പിടിയാനയെ വ്യാഴാഴ്ച അവശനിലയില്‍ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ആന ചെരിഞ്ഞു.
ആനയ്ക്ക് കാഴ്ചക്കുറവും ചെവി കേള്‍ക്കുവാനും കഴിയില്ലായിരുന്നു. കാട്ടാനയ്ക്ക് ഭക്ഷണം കഴിക്കാത്തതിനാൽ എഴുന്നേൽക്കാൻ സാധിക്കാതെ അവശനിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു.