സിപിഐ ജില്ലാ സമ്മേളനം 17 മുതൽ കട്ടപ്പനയിൽ
1575761
Monday, July 14, 2025 11:53 PM IST
തൊടുപുഴ: സിപിഐ ജില്ലാ സമ്മേളനം 17 മുതൽ 20 വരെ കട്ടപ്പന മുനിസിപ്പൽ ടൗണ്‍ഹാളിൽ നടക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചണ്ഡീഗഡിൽ നടക്കുന്ന 25-ാം പാർട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന സമ്മേളനം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ജില്ലയിലെ ജനങ്ങൾ നേരിടുന്ന ജീവിതപ്രശ്നങ്ങളും ചർച്ച ചെയ്യും.
17നു വാഴൂർ സോമൻ എംഎൽഎ പതാകജാഥയും വി.ആർ. പ്രമോദ് ബാനർ ജാഥയും ജോസ് ഫിലിപ്പ് കൊടിമര ജാഥയും എം.വൈ.ഒൗസേപ്പ് ഛായാചിത്രജാഥയും പ്രിൻസ് മാത്യു ദീപശിഖ ജാഥയും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് ജാഥകൾ സമ്മേളന നഗറിൽ സംഗമിക്കും. സി.കെ. കൃഷ്ണൻകുട്ടി വൈകുന്നേരം 4.30നു പതാക ഉയർത്തും. അഞ്ചിനു നടക്കുന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. 18നു കെ.കെ. ശിവരാമൻ പതാക ഉയർത്തും. പത്തിനു പ്രതിനിധി സമ്മേളനം നടക്കും.
കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് ഇന്ത്യൻ സ്വാതന്ത്ര്യസമരവും രാഷ്ട്രീയ പാർട്ടികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. പി.പി. സുനീർ എംപി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് വിഷയാവതരണം നടത്തും. കെപിസിസി വക്താവ് സേനാപതി വേണു, കെ.എസ്. അരുണ്‍കുമാർ എന്നിവർ പ്രസംഗിക്കും. 1
9നു ഉച്ചയ്ക്ക് 12ന് ആദ്യകാല പാർട്ടിപ്രവർത്തകരെ സത്യൻ മൊകേരി ആദരിക്കും. 20ന് രാവിലെ 9.30നു പ്രമേയ അവതരണം നടക്കും. 10.30നു മന്ത്രി പി. പ്രസാദ് പ്രസംഗിക്കും. 12നു സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ കൗണ്‍സിൽ അംഗങ്ങളെയും തെരഞ്ഞെടുക്കും. പത്രസമ്മേളനത്തിൽ മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.