ശാ​ന്ത​ൻ​പാ​റ:​ ലോ​റി ഡ്രൈ​വ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ.​ പെ​രി​യ​ക​നാ​ൽ തേ​യി​ല ഫാ​ക്ട​റി​യി​ൽ വി​റ​കു​മാ​യി എ​ത്തി​യ ലോ​റി ഡ്രൈ​വ​ർ അ​ടി​മാ​ലി പ്രി​യ​ദ​ർ​ശ​നി കോ​ള​നി ചേ​ന്നാ​ട്ട് വീ​ട്ടി​ൽ സു​മേ​ഷി​നെ(25)​ മ​ർ​ദിച്ച കേ​സി​ലാ​ണ് പെ​രി​യ​ക​നാ​ൽ എ​സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ഡി​വി​ഷ​ൻ മു​രു​ക​പാ​ണ്ടി (40), മു​കേ​ഷ് കു​മാ​ർ (25), മ​ണി​ക​ണ്ഠ​ൻ (​ക​രി​മ​ണി -33), പാ​ണ്ടീ​ശ്വ​ര​ൻ (31), ലോ​വ​ർ ഡി​വി​ഷ​ൻ ന​ന്ദ​കു​മാ​ർ (ന​ന്ദ-25) എ​ന്നി​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നാ​യി ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നാ​യി ലോ​റി മാ​റ്റി​യി​ടു​ന്ന​തി​നെച്ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നു ലോ​റി ഡ്രൈ​വ​റെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു.​ ലോ​റി ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത ശാ​ന്ത​ൻ​പാ​റ പോ​ലീ​സ്, സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ശാ​ന്ത​ൻ​പാ​റ സി​ഐ എ​സ്.​ ശ​ര​ലാ​ൽ, ഗ്രേ​ഡ് എ​സ്ഐ റെ​ജി ജോ​സ​ഫ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​ ര​മേ​ഷ്, വി.​ ജ​യ​കൃ​ഷ്ണ​ൻ, വി​ൻ​സ​ന്‍റ്, ജി​നോ ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.