തേക്കടി റോട്ടറി ക്ലബ് മൂന്ന് ഇലക്ട്രിക് ബസുകള്‍ നല്‍കും
1575488
Sunday, July 13, 2025 11:42 PM IST
കുമളി: റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ ഈ വര്‍ഷത്തെ സേവന പദ്ധതികളുടെ ഭാഗമായി തേക്കടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് യാത്രയ്ക്കായി മൂന്ന് ഇലക്ട്രിക് ബസുകള്‍ നല്‍കും. തേക്കടി ആനവച്ചാലിലെ വനംവകുപ്പിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നു സഞ്ചാരികളെ തേക്കടി ബോട്ട് ലാൻഡിംഗില്‍ എത്തിക്കാനാണ് ബസുകള്‍ ഉപയാഗിക്കുന്നത്. റോട്ടറി ഫൗണ്ടേഷന്റെ സഹായത്തോടെ ഒന്നരക്കോടി രൂപ ചെലവുവരുന്ന പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
കുമളി കാര്‍ഡ് ബി നെസ്റ്റ് ഹാളില്‍ റോട്ടറി ക്ലബ് ഓഫ് തേക്കടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോഷി ചാക്കോ നേതൃത്വം നല്കി. റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഭരവാഹികളായി ഡോ. ബോബി ഏബ്രഹാം-പ്രസിഡന്റ്, തോമസ് മാത്യു-ജനറല്‍ സെക്രട്ടറി, സുബാഷ്-ട്രഷറര്‍, എം.കെ. ദിലീപ്-ജോയിന്റ് സെക്രട്ടറി എന്നിവരും പന്ത്രണ്ട് അംഗ ഡയറക്ടര്‍ ബോര്‍ഡും ചുമതലയേറ്റു.