മുന്നറിയിപ്പില്ലാതെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കി
1575481
Sunday, July 13, 2025 11:42 PM IST
കുമളി: സിഐടിയു കുമളി യൂണിറ്റിന്റെ സമ്മേളനം എന്ന പേരില്‍ മുന്നറിയിപ്പില്ലാതെ കെഎസ്ആര്‍ടിസിയുടെ കുമളി ഡിപ്പോയില്‍നിന്നു പത്തിലധികം സര്‍വീസ് ബസുകള്‍ നിര്‍ത്തലാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഇന്നലെയാണ് സംഭവമുണ്ടായത്. കുമളിയില്‍നിന്നും കോട്ടയം റൂട്ടില്‍ ഓടുന്ന പത്തു ബസുകളാണ് മുന്നറിയിപ്പില്ലാതെ കെഎസ്ആര്‍ടിസിയിലെ സിഐടിയു തൊഴിലാളികള്‍ നിര്‍ത്തലാക്കിയത്. ഹോളിഡേ ക്യാന്സലേഷന് എന്ന പേരിലാണ് തൊഴിലാളികള്‍ കൂട്ടത്തോടെ അവധിയെടുത്തത്. ഇതോടെ നൂറുകണക്കിന് ആളുകളാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നു കുമളി ബസ് സ്റ്റാന്‍ഡിലെത്തി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നത്.
ഇതിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. കോട്ടയം-കുമളി റൂട്ടിലോടുന്ന പത്തിലധികം ബസുകള്‍ റദ്ദാക്കിയതോടെ കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടം ഉണ്ടായിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം തൊഴിലാളികള്നിന്ന് ഈടാക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. റഹീം, വൈസ് പ്രസിഡന്റുമാരായ സനൂപ് പുതുപ്പറമ്പില്‍, സന്തോഷ് ഉമ്മൻ എന്നിവര്‍ പറഞ്ഞു.