വാഴത്തോപ്പ് സെന്റ് ജോർജ് യുപിഎസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
1575483
Sunday, July 13, 2025 11:42 PM IST
ചെറുതോണി: വാഴത്തോപ്പ് സെന്റ് ജോർജ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോയ് കെ. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ അനിത എസ്എബിഎസ്, പിടിഎ പ്രസിഡന്റ് ബിജു കലയത്തിനാൽ, എംപിടിഎ പ്രസിഡന്റ് ജോസിറ്റ റോയി, ജോബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.