‘ഞങ്ങളും പച്ചക്കറി കൃഷിയിലേക്ക്’
1575765
Monday, July 14, 2025 11:53 PM IST
കുമാരമംഗലം: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജോയിന്റ് കൗണ്‍സിൽ തൊടുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മുപ്പത് സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ഹൈബ്രിഡ് പച്ചക്കറി തൈകളായ മുളക്, വെണ്ട, പീച്ചിങ്ങ, വഴുതന, തക്കാളി തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്.
രാവിലെയും വൈകുന്നേരവും ഒഴിവുദിവസങ്ങളിലുമാണ് പ്രവർത്തകർ തൈകളെ പരിപാലിക്കാൻ സമയം കണ്ടെത്തുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ ഓണത്തോടനുബന്ധിച്ച് അനാഥാലയങ്ങൾക്ക് നൽകും. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, വി.കെ. ജിൻസ്, വി.എം. ഷൗക്കത്തലി, എ.കെ. സുഭാഷ്, എൻ.എസ്. ഇബ്രാഹിം, കെ.ആർ. ലോമിമോൾ, ബിജു ചന്ദ്രൻ, ബിനു വി. ജോസ്, സുരേഷ് കുമാർ, സി.ജി. അജീഷ, എം.എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.