വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
1575487
Sunday, July 13, 2025 11:42 PM IST
അടിമാലി: അടിമാലി കല്ലാറിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദു (48) ആണ് മരിച്ചത്. ചക്ക ഇടുന്നതിനിടയിൽ ഇരുമ്പുതോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചും. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.