സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
1575478
Sunday, July 13, 2025 11:42 PM IST
തൊടുപുഴ: സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു.
തുടർന്നു നടന്ന പ്രതിഭാസംഗമം തൊടുപുഴ നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുധീന്ദ്രൻ കാപ്പിൽ അധ്യക്ഷത വഹിച്ചു.
ടി.കെ. കബീർ, ജോഷിബ ജയിംസ്, ഡോ. ജോസഫ് കോലഞ്ചേരിൽ, എം. ഉണ്ണിക്കൃഷ്ണൻ, പി.യു. ഗീതു, ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, ജയ്സണ് ജേക്കബ്, ഐശ്വര്യ അനിൽ എന്നിവർ പ്രസംഗിച്ചു.