മുള്ളരിങ്ങാട്ട് കാട്ടാന കൃഷി നശിപ്പിച്ചു
1576334
Thursday, July 17, 2025 12:02 AM IST
വണ്ണപ്പുറം: മുള്ളരിങ്ങാട് കാട്ടാനകൾ വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ചു. മുള്ളരിങ്ങാട് സെറ്റിൽമെന്റിലെ മോഹനൻ പുലിയനാനിക്കൽ, മൂത്താശേരിൽ ബാലകൃഷ്ണൻ, മുരിയ്ക്കനാനിക്കൽ മനോജ് എന്നിവരുടെ കൃഷിയിടത്തിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. തെങ്ങ്, കമുക്, വാഴ, പ്ലാവ് ഉൾപ്പെടെയാണ് കാട്ടാനകൾ നശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ കൃഷിയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം ഇന്നലെ പുലർച്ചെ നാലോടെയാണ് മടങ്ങിയത്. കാട്ടാനകൾ പുരയിടത്തിൽ എത്തുന്പോൾ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചാലും ഇവർ എത്താറില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സന്ധ്യ കഴിയുന്നതോടെ തലക്കോട്- വെള്ളക്കയം റോഡിൽ പതിവായി കാട്ടാനകൾ ഇറങ്ങുന്നത് മൂലം ഭീതിയോടെയാണ് നാട്ടുകാർ ഇതുവഴി സഞ്ചരിക്കുന്നത്.