സഹോദരനെ തേടി ഈശ്വർ മുർമു സ്നേഹമന്ദിരത്തിൽ
1576347
Thursday, July 17, 2025 12:03 AM IST
ചെറുതോണി: അടിമാലി പ്രദേശത്തുകൂടി അലഞ്ഞുനടന്നിരുന്ന ഈശ്വർ മുർമുവിനെ അടിമാലി പോലീസ് പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഈശ്വർ മുർമു സ്നേഹമന്ദിരത്തിലെത്തുമ്പോൾ തീർത്തും അവശനിലയിലായിരുന്നു. കാലിനു സാരമായ പരിക്കുണ്ട്. ജാർബണ്ഡ് സ്വദേശിയാണന്ന് കരുതുന്നു. ഹിന്ദിയാണ് സംസാരിക്കുന്നത്.നാടിനെക്കുറിച്ചോ വീടിനെക്കുറിച്ചോ വ്യക്തതയില്ല. അടിമാലിയിലെ ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണയിലുമാണ് നാളുകളായി അന്തിയുറങ്ങിയിരുന്നത്.
നാട്ടുകാർ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് അടിമാലി പോലീസ് ഇയാളെ സ്നേഹമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. സ്നേഹമന്ദിരം ഡയറക്ടർ വി.സി.രാജു യുവാവിനെ ഏറ്റെടുത്തു. ഈശ്വറിന്റെ സഹോദരൻ കട്ടപ്പന പ്രദേശത്തുണ്ടെന്നു പറയപ്പെടുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ സ്നേഹമന്ദിരവുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ വി.സി. രാജു അറിയിച്ചു. ഫോൺ : 9447463933, 9744287214.