സഹോദയ കലോത്സവം: മാനുവൽ പ്രകാശനം ചെയ്തു
1576047
Tuesday, July 15, 2025 11:30 PM IST
തൊടുപുഴ: സെൻട്രൽ കേരള സഹോദയ കലോത്സവ് സർഗധ്വനി 2025ന്റെ മാനുവൽ പ്രകാശനം ചെയ്തു. സിനിമ -സീരിയൽ ആർട്ടിസ്റ്റ് ഡെല്ല ജോർജ് പ്രകാശനം നിർവഹിച്ചു.
കലോത്സവ വേദിയായ തൊടുപുഴ വിമല പബ്ലിക് സ്കൂളിൽ ഒക്ടോബർ 16, 17, 18 തീയതികളിലാണ് കലോത്സവം. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സിഎംഐ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പലും ജനറൽ കണ്‍വീനറുമായ സിസ്റ്റർ എലൈസ് സിഎംസി, സഹോദയ കോ-ഓർഡിനേറ്റർ ഗിരീഷ് ബാലൻ, പിടിഎ പ്രസിഡന്റ് സിജോ ജെ. തൈച്ചേരിയിൽ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ബത്ത്, അക്കാദമിക് കോ-ഓർഡിനേറ്റർ മഞ്ജു ജോസ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിലെ നൂറോളം സിബിഎസ്ഇ സ്കൂളുകളിൽനിന്നും 5,000ത്തിലധികം കുട്ടികൾ മൽസരത്തിൽ പങ്കെടുക്കും.