കേണൽ പ്രശാന്ത് നായർക്ക് യാത്രയയപ്പ്
1576042
Tuesday, July 15, 2025 11:30 PM IST
തൊടുപുഴ: കേരള എൻസിസി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ പ്രശാന്ത് നായർക്ക് തൊടുപുഴ ന്യൂമാൻ കോളജിൽ വർണ ശബളമായ യാത്രയയപ്പ് നൽകി. 18 കേരള ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറായി രണ്ടു വർഷത്തോളമായി പ്രവർത്തിച്ചുവരികയായിരുന്നു കേണൽ പ്രശാന്ത് നായർ. മികച്ച സൈനിക സേവനത്തിന് സേനാമെഡലും വിശിഷ്ട സേനാമെഡലും നേടിയ അദ്ദേഹം കേരള എൻസിസിക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിരുന്നു. കേരളത്തിൽ നിന്ന് ആദ്യമായി ഡൽഹിയിൽ റിപ്പബ്ലിക് ദിന ക്യാന്പിൽ പങ്കെടുത്ത ന്യൂമാൻ എൻസിസി ബാന്റിന്റെ പരിശീലനത്തിലും അദ്ദേഹം പങ്കുവഹിച്ചു.
സമ്മേളനത്തിൽ 18 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ അനിരുദ്ധ് സിംഗ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, അസോസിയേറ്റ് എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ബർസാർ ഫാ. ബെൻസണ്‍ എൻ. ആന്റണി, ഫസ്റ്റ് ഓഫീസർ ഡോ.സജീവ് കെ. വാവച്ചൻ, ഫസ്റ്റ് ഓഫീ സർ അനിൽ കെ. നായർ, സർജന്റ് എസ്.ദേവികൃഷ്ണ എന്നിവർ പ്രസംഗിച്ചു. 18 കേരള ബറ്റാലിയൻ ഗാർഡ് ടീം കേണലിന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. തുടർന്ന് നടന്ന പുള്ളിങ് ഒൗട്ട് സെറിമണിയിൽ എൻസിസി ഓഫീസേഴ്സ്, സൈനിക ഉദ്യോഗസ്ഥർ, കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.