ബാംബൂനഗറിൽ കാട്ടാന ആക്രമണം രൂക്ഷം
1576050
Tuesday, July 15, 2025 11:31 PM IST
മറയൂർ: ജനവാസ മേഖലയിൽ കാട്ടാന ആക്രമണം വീണ്ടും രൂക്ഷമായി. കഴിഞ്ഞ രാത്രി ഒരു കാട്ടാന ഈ പ്രദേശത്ത് ഇറങ്ങി വീടുകൾക്കും വിളകൾക്കും വലിയ നാശം വരുത്തി. വനം വകുപ്പ് കാട്ടന ശല്യം തടയാൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കൃഷിസ്ഥലങ്ങളിൽനിന്ന് മൃഗങ്ങളെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയുടെ സഞ്ചാര പാതകൾ മാറ്റാൻ കഴിയുന്നില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ദേശീയ പാതയോടു ചേർന്നുള്ള മേഖലകളിൽ പോലും കാട്ടാനകൾ ഇറങ്ങി യാത്രക്കാർക്കും പ്രദേശവാസികൾക്കും അപകടം സൃഷ്ടിക്കുകയാണ്. സമീപത്തെ വനത്തിൽനിന്ന് ഭക്ഷണത്തിനായാണ് വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലയിലേക്ക് എത്തുന്നത്. വനത്തിലെ ഭക്ഷണസ്രോതസ്സുകൾ കുറയുന്പോൾ ദീർഘകാല പരിഹാരമായി കൂടുതൽ ഫലപ്രദമായ പദ്ധതികൾ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാർ സ്വയം സംരക്ഷണത്തിനായി രാത്രി പട്രോൾ നടത്തുന്നുണ്ട്. ഇത് അപകടകരവും അപര്യാപ്തവുമാണെന്ന് അവർ പറയുന്നു.