കോവിൽക്കടവിലെ ഏക എടിഎം 20 ദിവസമായി പ്രവർത്തനരഹിതം
1576043
Tuesday, July 15, 2025 11:30 PM IST
മറയൂർ: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാന്തല്ലൂരിന്റെ കവാടമായ കോവിൽക്കടവിൽ സ്ഥിതിചെയ്യുന്ന ഏക എടിഎം കേന്ദ്രം കഴിഞ്ഞ 20 ദിവസമായി അടഞ്ഞുകിടക്കുന്നത് പ്രദേശവാസികൾക്കും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. എസ്ബിഐയുടെ ഉടമസ്ഥതയിലുള്ള എടിഎം, കരാറുകാരനും കെട്ടിടഉടമയും തമ്മിലുള്ള വാടകയുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് പ്രവർത്തനരഹിതമായത്.
കോവിൽക്കടവ്, കാന്തല്ലൂർ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് പണം പിൻവലിക്കാൻ ഈ എടിഎമ്മായിരുന്നു പ്രധാന ആശ്രയം. ഏറ്റവും അടുത്ത എടിഎം അഞ്ചു കിലോമീറ്റർ അകലെയുള്ള മറയൂർ ടൗണിലാണ്. എടിഎം അടഞ്ഞുകിടക്കുന്ന സാഹചര്യം മുതലെടുത്ത് സമീപത്തുള്ള ചില വ്യക്തികൾ കമ്മീഷൻ വാങ്ങി പണം നൽകുന്ന രീതി വ്യാപകമായിട്ടുണ്ട്.