മാണി വിഭാഗവുമായി ചർച്ച നടത്തിയിട്ടില്ല: അപു ജോൺ ജോസഫ്
1576342
Thursday, July 17, 2025 12:03 AM IST
തൊടുപുഴ: കേരള കോണ്ഗ്രസ് മാണി വിഭാഗവുമായി യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്ന് കേരള കോണ്ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ് ജോസഫ്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവ്യേഴ്സ് ഹോമിൽ സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മാണി വിഭാഗം യുഡിഎഫ് വിട്ടപ്പോഴുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. എൽഡിഎഫിൽ സന്തോഷവനാണെന്നു ജോസ് കെ.മാണിതന്നെ പറയുന്നു. യുഡിഎഫ് ശക്തിപ്പെടുത്തുന്ന തീരുമാനങ്ങളിൽ ജോസഫ് വിഭാഗത്തിന് എതിർപ്പില്ല. തൊടുപുഴയിൽ താൻ മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.