ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ
1576339
Thursday, July 17, 2025 12:02 AM IST
ശാന്തൻപാറ: ഭാര്യയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ. ഭാര്യയെ വാക്കത്തികൊണ്ട് ഉപദ്രവിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ 13 വർഷമായി മുങ്ങിനടന്ന പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.
രാജകുമാരി മുട്ടുകാട് കൊങ്ങിണിസിറ്റി പവൻരാജി(52)നെയാണ് ശാന്തൻപാറ സി ഐ ശരലാലിന്റെ നിർദേശാനുസരണം ഗ്രേഡ് എസ്ഐ രാജ് നാരായണൻ, എഎസ്ഐ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സ്ക്വാഡ് ഇന്ന് പുലർച്ചെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.