ട്രാവലറിനു മുകളിൽ മരം വീണു
1576346
Thursday, July 17, 2025 12:03 AM IST
തൊടുപുഴ: കാറ്റിലും മഴയിലും പാതയോരത്തു നിന്നിരുന്ന മരം ഒടിഞ്ഞ് ട്രാവലറിനു മുകളിലേയ്ക്ക് വീണു. തൊടുപുഴ കോതായിക്കുന്ന് ബൈപാസിൽ ഇന്നലെ രാവിലെ 6.15 ഓടെയായിരുന്നു സംഭവം. മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്കും വാഹനത്തിനു മുകളിലേക്കും വീഴുകയായിരുന്നു. വാഹനത്തിന്റെ ചില്ലിനു കേടുപാടു സംഭവിച്ചു. തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി മരം വെട്ടി നീക്കിയ ശേഷമാണ് വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.