ചേം​ബ​ർ ഷോ​പ്പേ​ഴ്സ് കാ​ര​വ​ൻ: വി​ളം​ബ​ര​റാ​ലി ന​ട​ത്തി
Friday, August 9, 2024 1:55 AM IST
തൃ​ശൂ​ർ: ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് വു​മ​ണ്‍​സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ​യും മ​റ്റ​ന്നാ​ളും തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം സ്പെ​ഷ​ൽ ചേം​ബ​ർ ഷോ​പ്പേ​ഴ്സ് കാ​ര​വ​ന്‍റെ മു​ന്നോ​ടി​യാ​യി ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര​റാ​ലി ന​ട​ന്നു. പാ​ല​സ് റോ​ഡി​ൽ​നി​ന്നാ​രം​ഭി​ച്ച് സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി​യ വി​ളം​ബ​ര​റാ​ലി ​ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് മ​ഞ്ഞി​ല ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ റോ​ള​ർ സ്കേ​റ്റിം​ഗി​ന്‍റെ അ​ക​ന്പ​ടി​യി​ൽ വ​നി​താ വിം​ഗ് അം​ഗ​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളി​ലാ​യി റാ​ലി​യി​ൽ അ​ണി​ചേ​ർ​ന്നു. ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി അ​നു​സ്മ​രി​പ്പി​ച്ചു​കൊ​ണ്ട് 75 ചി​രാ​തു​ക​ൾ തെ​ളി​യി​ക്കു​ക​യും വ​ർ​ണ ബ​ലൂ​ണു​ക​ൾ വാ​നി​ലേ​ക്കു​യ​ർ​ത്തു​ക​യും ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു വി​ളം​ബ​ര​റാ​ലി സ​മാ​പി​ച്ച​ത്.


വു​മ​ണ്‍​സ് വിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ചേ​ത രാ​മ​ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ജി​സ്മി സു​ധീ​ർ, ട്ര​ഷ​റ​ർ നി​മി​ഷ സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.