ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ട​തി​രി​ഞ്ഞി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ള്‍​പ്പ​ടെ സം​സ്ഥാ​ന​ത്തെ 45 സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ എ​ട​തി​രി​ഞ്ഞി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ്ലാ​ന്‍ സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​യി നി​ര്‍​മി​ക്കു​ന്ന​ത്. എ​ട​തി​രി​ഞ്ഞി വി​ല്ലേ​ജി​ലെ ഫെ​യ​ര്‍വാ​ല്യൂ വി​ഷ​യം ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​യ​ര്‍വാ​ല്യൂ വി​ഷ​യം ഉ​ട​ന്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട ആ​ര്‍​ഡി​ഒ​യെ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമു​ള്ള ഓ​ഫീ​സ​ര്‍ ആ​യി നി​യ​മി​ച്ച​താ​യും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ജി​ല്ലാക​ള​ക്ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​ക്കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി അ​റി​യി​ച്ചു.

എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി സ​മാ​ജം ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ദി​ലീ​പ്, പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി ര​തീ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജ​ന്‍ പാ​ണ്ഡ്യ​ന്‍ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ് ടി. ​മു​ര​ളി, മു​കു​ന്ദ​പു​രം ത​ഹ​സി​ല്‍​ദാ​ര്‍ സി​മീ​ഷ് കെ.​എം സാ​ഹു, റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ പി. ​ഷി​ബു, തൃ​ശൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ ടി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ വി.​എ. മ​നോ​ജ് കു​മാ​ര്‍, എ​ന്‍.​കെ. ഉ​ദ​യ​പ്ര​കാ​ശ്, ടി.​കെ. വ​ര്‍​ഗീ​സ് മാ​സ്റ്റ​ര്‍, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.