ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍​ട്ട് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന സിടി സ്‌​കാ​ന്‍ സെ​ന്‍ററി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​മ്പ​ത്തി​യെ​ട്ടാം ഹോ​സ്പി​റ്റ​ല്‍ ഡേ ​ആ​ഘോഷം ഉദ്ഘാടനവും നാ​ളെ രാ​വി​ലെ 11ന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി​ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ക്കും.

സ​മ​രി​റ്റ​ന്‍ സി​സ്റ്റേ​ഴ്സ് സ്നേ​ഹോ​ദ​യ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റും ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​റും മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടു​മാ​യ സി​സ്റ്റ​ര്‍ ഡോ​. ‍ റി​റ്റ സി എ​സ്എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​രി​ങ്ങാല​ക്കു​ട ജോ​യി​ന്‍റ്് റീ​ജണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ബി​ജു ഐ​സ​ക് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ.​ ലി​ജോ കോ​ങ്കോ​ത്ത്, ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ര്‍ ഡോ​ക്ട​ര്‍ എം.വി. വാ​റു​ണ്ണി, വാ​ര്‍​ഡ് മെ​മ്പ​ര്‍ മാ​ണി സ​ജ​യ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​രും.

മാ​ഗ്ന​സ് ഡ​യ​ഗ്നോ​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​ല്ലൂ​ര്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ഏ​റ്റ​വും ആ​ധു​നി​ക സ​വി​ശേ​ഷ​ത​ക​ളോ​ടുകൂ​ടി​യ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സിടി സ്‌​കാ​ന്‍ സെ​ന്‍ററും അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിംഗും അ​നു​ബ​ന്ധസൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ എ​മ​ര്‍​ജ​ന്‍​സി ഡി​പ്പാ​ര്‍​ട്മെന്‍റിന്‍റെ സേ​വ​ന​ങ്ങ​ളും രോ​ഗിവി​ശ​ക​ല​ന​വും പ​രി​ച​ര​ണ​വും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഫ്ലോ​റി സി​എ​സ്എ​സ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ര്‍ വി​ന്‍​സി സിഎ​സ്എ​സ്, മാ​നേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ആ​ന്‍​ജോ ജോ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.