ദീപിക ലോകത്തെ കാണാൻ പഠിപ്പിക്കുന്ന പത്രം: മാർ ടോണി നീലങ്കാവിൽ
1569831
Tuesday, June 24, 2025 1:24 AM IST
തൃശൂർ: ലോകപരിചയവും കാഴ്ചപ്പാടുമുള്ള പത്രമുത്തശിയാകുന്ന ദീപിക നമ്മുടെ വീട്ടിലേക്കു കടന്നുവരുന്പോൾ ഒരുപാടു വാസ്തവങ്ങൾ അറിയാൻ സാധിക്കുമെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ സെന്റ് മേരീസ് ലൂർദ് യുപി സ്കൂളിലെ വിദ്യാർഥികൾക്കു പത്രം കൈമാറി നിർവഹിക്കുകയായിരുന്നു ബിഷപ്. ഈ ലോകത്തിലേക്കുള്ള വാതായനം തുറന്നിടുന്ന ദീപിക അതിലൂടെ ലോകത്തെ കാണാൻ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൂർദ് കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. ദീപിക മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി ആമുഖപ്രസംഗം നടത്തി. ലൂർദ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. പ്രിജോവ് വടക്കേത്തല, കോർപറേഷൻ കൗൺസിലർ ജോൺ ഡാനിയൽ, പിടിഎ പ്രസിഡന്റ് ബെനറ്റ് അഗസ്റ്റിൻ, ഒഎസ്എ പ്രസിഡന്റ് ജോഷി ചിറമ്മൽ എന്നിവർ പ്രസംഗിച്ചു. സെന്റ് തോമസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി കൊള്ളന്നൂർ, സ്കൂൾ എംപിടിഎ പ്രസിഡന്റ് സോഫിയ മനോജ് എന്നിവർ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ആർ. ഷീജ സ്വാഗതവും ദീപിക സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ് നന്ദിയും പറഞ്ഞു. സ്കൂളിലെ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും (ഒഎസ്എ) സെന്റ് തോമസ് കോളജ് റിട്ട. പ്രിൻ സിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി കൊള്ളന്നൂരുമാണ് പത്രം സ് പോൺസർ ചെയ്തിരിക്കുന്നത്.