ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പരിശീലനമൊരുക്കി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
1569842
Tuesday, June 24, 2025 1:24 AM IST
ഇരിങ്ങാലക്കുട: ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളെ സ്വയപര്യാപ്തതയിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഇ- വേസ്റ്റില്‍ നിന്ന് ആഭരണങ്ങള്‍, കീ ചെയിനുകള്‍ മുതലായ കര കൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ഒരുക്കിയത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെങ്ങിണിശേരി സാന്ത്വനം ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനം ജില്ലാതല ബഡ്സ് പ്രവേശനോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു.
പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയതിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിനുള്ള സാക്ഷ്യ പത്രം മന്ത്രി ഡോ. ആര്. ബിന്ദുവില്‍ നിന്ന് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് ഔട്ട് റീച് ഡയറക്ടര്‍ ഡോ. സുധ ബാലഗോപാലന്റെ നേതൃത്വത്തില്‍ അധ്യാപകരായ ഡോ. വിഷ്ണു പി. മദന്മോഹന്, പി.എം. സ്വാതി, ഫെബിന് രാജു തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.