നടൻ മോഹൻലാൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തി
1569836
Tuesday, June 24, 2025 1:24 AM IST
ഗുരുവായൂര്‍: നടൻ മോഹൻലാൽ ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനംനടത്തി.
ഇന്നലെ പുലർച്ചെ നിർമാല്യദർശനത്തിനായാണ് മോഹൻലാൽ എത്തിയത്. അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ ലെജുമോൾ എന്നിവർ സ്വീകരിച്ചു.
തൃപ്രയാർ: ശ്രീരാമ ക്ഷേത്രത്തിൽ നടൻ മോഹൻലാൽ ദർശനം നടത്തി. ഇന്നലെ പുലർച്ചെ 4.30ന് രണ്ടുസുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു ദർശനം. തിരുനടയിൽ അമ്പും വില്ലും സമർപ്പിച്ചു. മീനൂട്ട്, വെടി, അവിൽനിവേദ്യം എന്നീ വഴിപാടുകളും സമർപ്പിച്ചു. മേൽശാന്തിയിൽനിന്ന് തീർഥവും പ്രസാദവും വാങ്ങി ഉപദേവന്മാരെ തൊഴുത് അഞ്ചേകാലോടു കൂടി മടങ്ങി.
മാനേജർ മനോജ്. കെ. നായർ, തൃപ്രയാർ തേവരുടെ ഫോട്ടോയും ചാർത്തിയ കളഭവും ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിക്കുന്ന പുസ്തകവും ഉപഹാരമായി നൽകി.