മെറിറ്റ് ഡേയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
1569848
Tuesday, June 24, 2025 1:24 AM IST
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ്ടു ഫുൾ എപ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. അതോടൊപ്പം സ്കൂളിലെ ഹൗസ് സിസ്റ്റത്തിന്റേയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം ഫാ. സന്തോഷ് മാത്യു നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ സ്വാഗതം പറഞ്ഞു.
സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, അഡ്മിനിസ്ട്രേറ്റർ ഫാ. ജീനോ കുഴിതൊട്ടിയിൽ, എൽപി ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.പി. ഓമന, പിടിഎ പ്രസിഡന്റ് എം.ബി. സജിത്ത്, സ്റ്റാഫ് സെക്രട്ടറി സിൽജി ജോൺസൺ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥി പ്രതിനിധികളായ അലൻ പോൾ, അലീന അമർ എന്നിവർ നന്ദി പറഞ്ഞു.