മധുരംനൽകിയും പടക്കംപൊട്ടിച്ചും തൃശൂരിൽ ആഹ്ലാദപ്രകടനം
1569833
Tuesday, June 24, 2025 1:24 AM IST
തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുവിജയം തൃശൂരിൽ ആഘോഷമാക്കി കോൺഗ്രസ്. ഡിസിസിയിൽ മധുരം വിതരണംചെയ്തും പടക്കംപൊട്ടിച്ചും പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മിന്നുന്ന ജയം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശൂരിൽ കോൺഗ്രസിനു വലിയ നേട്ടം കരസ്ഥമാക്കാൻ ഊർജം പകരുന്നതാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
നേതാക്കളായ എം.പി. വിൻസെന്റ്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ഡോ. നിജി ജസ്റ്റിൻ, കെ.കെ. ബാബു, കെ.എച്ച്. ഉസ്മാൻഖാൻ, കല്ലൂർ ബാബു, എൻ.എസ്. അയൂബ്, സജി പോൾ മാടശേരി, ടി. നിർമല, ഫ്രാൻസിസ് ചാലിശേരി, ജേക്കബ് പുലിക്കോട്ടിൽ, കെ. ഗോപാലകൃഷ്ണൻ, ആശിഷ് മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി.