ലോറി അപകടത്തിൽപെട്ടു; ടാങ്ക് വേർപെട്ട് ഡീസൽ ഒഴുകിയത് ആശങ്കയായി
1570138
Wednesday, June 25, 2025 1:44 AM IST
ചേലക്കര: കൽത്തൊട്ടിയിൽ ടോറസ് ലോറിക്കു പിന്നിൽ മിനി ലോറിയിടിച്ചു. ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് തകർന്നുവീഴുകയും ഡീസൽ റോഡിൽ പരക്കുകയും ചെയ്തത് ആശങ്ക പരത്തി. ഇന്നലെ രാവിലെയായിരുന്നു അപകടം.
ഡീസൽ റോഡിൽ വ്യാപകമായി പരന്നതതിനെത്തുടർന്ന് ചേലക്കര പോലീസും നാട്ടുകാരും ചേർന്ന് വെള്ളം പന്പ് ചെയ്ത് അപകടസാധ്യത ഒഴിവാക്കി. അപകടത്തെത്തുടർന്ന് അൽപനേരം ഗതാഗതം തടസപ്പെട്ടു.