കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകവിവാദം പ്രബുദ്ധകേരളത്തിന് അപമാനം: കെ.പി. രാജേന്ദ്രന്
1569843
Tuesday, June 24, 2025 1:24 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈയിടെ ഉണ്ടായ കഴക വിവാദം പ്രബുദ്ധകേരളത്തിന് അപമാനമാണെന്ന് സിപിഐ ദേശീയ എക്സി. അംഗം കെ.പി. രാജേന്ദ്രന് പ്രസ്താവിച്ചു.
കുട്ടംകുളം സമരത്തിന്റെ 79-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമര സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരഭൂമിയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പതാക ഉയര്‍ത്തി. സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധിഷ് അധ്യക്ഷത വഹിച്ചു. കെ.ജി. ശിവാനന്ദന്, പി. മണി, അഡ്വ. പി.ജെ. ജോബി, ഷീനപറയങ്ങാട്ടില്, കെ.എസ്. ജയ, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷബീര്‍, അനിത രാധാകൃഷ്ണന്, മിഥുന് പോട്ടക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.