തൃ​ശൂ​ർ: വാ​യ​ന​യും വി​ജ്ഞാ​ന​സ​മ്പാ​ദ​ന​വും സം​സ്കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നു സാ​ഹി​ത്യ​കാ​ര​ൻ വൈ​ശാ​ഖ​ൻ പ​റ​ഞ്ഞു. അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ന​ഴ്സിം​ഗ് കോ​ള​ജ്, ന​ഴ്സിം​ഗ് സ്കൂ​ള്‍, പാ​ര​മെ​ഡി​ക്ക​ല്‍, ആ​യു​ര്‍​വേ​ദം പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വാ​യ​ന​വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​യും മാ​ന​സി​ക ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ര്‍ അ​മ​ല ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ വി​ഭാ​ഗം ത​ല​വ​ന്‍ പ്ര​ഫ.​ഡോ. സി.​ആ​ര്‍. സാ​ജു അ​വ​ത​രി​പ്പി​ച്ചു. പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ലൈ​ബ്രേ​റി​യ​ന്‍ ഡോ. ​ബി. ഷാ​ജി നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ന്‍ ജി​ക്കൊ ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് വാ​യ​ന​പ്ര​തി​ജ്ഞ​യ്ക്കു നേ​തൃ​ത്വം ന​ല്കി. അ​മ​ല ഓ​ങ്കോ​ള​ജി വാ​ർ​ഡി​ലേ​ക്കു പ്ര​ജ്യോ​തി​നി​കേ​ത​ൻ കോ​ള​ജ് സം​ഭാ​വ​ന​ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ പ്ര​ഫ.​ഡോ. എ.​ടി. ഫ്രാ​ന്‍​സി​സ്, ഡോ. ​ലോ​ല ഭാ​സ്, സി​സ്റ്റ​ർ ലി​ത ലി​സ്ബ​ത്ത്, ഡോ. ​എം.​സി. സാ​വി​ത്രി, സി​സ്റ്റ​ർ മി​നി എ​സ്‌​സി​വി, ഡോ. ​ജ​യ​ദീ​പ്, ലൈ​ബ്രേ​റി​യ​ന്‍ വി.​ജെ. ലി​റ്റി, അ​യ​ന ബേ​ബി, മാ​ക്ക് ലോ​ഫ് മാ​ത്യു മാ​ർ​ട്ടി​ൻ, ആ​ൻ മ​രി​യ ജോ​ഷി, എ​സ്. ഹ​രി​പ്രി​യ, ഇ.​എ​സ്. ശ്രീ​ലേ​ഖ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.