പു​ത്തൂ​ർ: സെ​ന്‍റ് തോ​മ​സ് ഫൊ​റാ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​കമ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ കൊ​ടി​യേ​റ്റി. 29ന് ​വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ന്തോ​ണി​സി​ന്‍റെ​യും സം​യു​ക്ത ഉൗ​ട്ടു​തി​രു​നാ​ൾ ആ​ച​രി​ക്കും.

രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​നി​ർ​മ​ൽ അ​ക്ക​ര പ​ട്ട്യേ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദു​ക്റാ​ന തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ച് ജൂ​ലൈ ര​ണ്ടി​ന് വൈ​കി​ട്ട് കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ. മു​ൻ വി​കാ​രി ഫാ. ​ഡോ. ജോ​ണ്‍ മൂ​ല​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ​ദി​ന​മാ​യ ജൂ​ലൈ മൂ​ന്നി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് മു​ൻ വി​കാ​രി ഫാ. ​ജോ​ർ​ജ് തേ​ർ​മ​ഠം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​റെ​ജി തോ​മ​സ്, ക​ണ്‍​വീ​ന​ർ ടോ​ണി അ​ന്തി​ക്കാ​ട​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്രി​ൻ​സ് ഐ​നി​ക്ക​ൽ, കൈ​കാ​ര·ാ​രാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ, ഷോ​യി മാ​ളി​യേ​ക്ക​ൽ, സ​ന്തോ​ഷ് ആ​ട്ടോ​ക്കാ​ര​ൻ, ഷാ​ജി ത​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.