തൃ​പ്ര​യാ​ർ: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ട്ടി​ക സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. നാ​ട്ടി​ക വെ​ള്ളാ​ഞ്ചേ​രി ക്ഷേ​ത്ര​ത്തി​നു വ​ട​ക്ക് ക​ല്ലി​പ്പ​റ​മ്പി​ൽ സി​ദ്ധിഖ് ഹ​സൈ​നാ​രു​ടെ മ​ക​ൾ ഫ​ർ​ഹാ​ന ഷെ​റി​ൻ(18) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ സി​ദ്ധി​ഖി​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​യ ഫ​ർ​ഹാ​ന ഷെ​റി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. സി​ദ്ധി​ഖും ഭാ​ര്യ​യും മ​റ്റു ര​ണ്ടു കു​ട്ടി​ക​ളും പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ കു​ടും​ബ​ത്തി​ന്‍റെ വി​സ പു​തു​ക്കു​ന്ന​തി​നാ​യി ബ​ഹ​റി​നി​ൽ പോ​യി തി​രി​ച്ച് റി​യാ​ദി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ദ​മാം-​റി​യാ​ദ് ഹൈ​വേ​യി​ൽ ഖു​റൈ​സി​നു സ​മീ​പം ഹു​റൈ​റ​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കും. മാ​താ​വ്: ഷ​മീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: റി​സ്‌​വാ​ന ന​സ്‌​റി​ൻ, റി​ഷാ​ന പ​ർ​വി​ൻ, ഫ​ർ​സാ​ന യാ​സ്മി​ൻ, മു​ഹ​മ്മ​ദ്‌ അ​ക്സം.