ബൈക്ക് റാലി സംഘടിപ്പിച്ചു
1570145
Wednesday, June 25, 2025 1:44 AM IST
കൊടകര: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിനു മുന്നോടിയായി കൊടകര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ കെസിബിസി മദ്യ, ലഹരിവിരുദ്ധ സമിതിയും കെസിവൈഎം യൂണിറ്റും സംയുക്തമായി ബൈക്ക്റാലി സംഘടിപ്പിച്ചു.
ഫൊറോന വികാരി ഫാ. ജെയ്സണ്‍ കരിപ്പായി ഉദ്ഘാടനംചെയ്തു. മദ്യ, ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലന്‍ സന്ദേശംനല്കി. അസിസ്റ്റന്റ് വികാരി ഫാ. ലിന്റോ കാരേക്കാടന്‍, കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് കൊടകര ഇടവക പ്രസിഡന്റ് ആബേല്‍ ജേക്കബ്, ജോസ് കോച്ചേക്കാടന്‍, ബിനോയ് മംഗലന്‍, ഷേര്‍ളി ഷിജു, ലില്ലി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കെസിവൈഎം പ്രവര്‍ത്തകര്‍ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സിജോ ചിറയത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.