കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ലെ ഇ​ന്ത്യ​ന്‍ നോ​ള​ജ് സി​സ്റ്റം സെ​ന്‍റ​ര്‍, എ​ന്‍​എ​സ്എ​സ്, ഐ​ക്യു​എ​സി, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ യോ​ഗ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു. കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി യോ​ഗ ടീം ​കോ​ച്ച് ബെ​ന്നി കൊ​ള്ള​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ചാ​മ്പ്യ​ന്‍ ഹി​ബ മ​റി​യം യോ​ഗ അ​വ​ത​രി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​എ​ല്‍. ജോ​യ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. ക​രു​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ. ​ജ​യ​കു​മാ​ര്‍, വോ​ള​ന്‍റി​യ​ര്‍​മാ​രാ​യ വി.​ആ​ര്‍. പാ​ര്‍​വ​തി, മി​ലാ​ന ജ​യ്‌​സ​ണ്‍, ഗോ​പി​ക മു​ര​ളീ​ധ​ര​ന്‍, ആ​തി​ര ഷൈ​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.