വ​ട​ക്കാ​ഞ്ചേ​രി: മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തൃ​ശു​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​നപാ​ത​യി​ൽ ഓ​ട്ടു​പാ​റ സെ​ന്‍റ​റി​ലാ​യി​രു​ന്നു യു​വാ​വി​ന്‍റെ പ​രാ​ക്ര​മം.

ശ​രീ​രം മു​ഴു​വ​ൻ ര​ക്ത​മൊ​ലി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. യു​വാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ വി​ല​ങ്ങ​നെ കി​ട​ന്ന​തോ​ടെ​യാ​ണ് വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്.

പ്ര​ദേ​ശ​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് റോ​ഡി​ന്‍റെ ഓ​ര​ത്തേ​ക്കു മാ​റ്റി കി​ട​ത്തി​യെ​ങ്കി​ലും യു​വാ​വ് വീ​ണ്ടും റോ​ഡി​ന്‍റെ ന​ടു​വി​ൽ​കി​ട​ന്നു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ കീ​ഴ്പെ​ടു​ത്തി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.