ചേ​ർ​പ്പ്: തൃ​ശൂ​ർ - കൊ​ടു​ങ്ങ​ല്ലൂ​ർ - തൃ​പ്ര​യാ​ർ റൂ​ട്ടി​ലെ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും ഗു​ണ്ടാ​യി​സ​വും​മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​പ​ര​മ്പ​ര​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ​ രാ​വി​ലെ പെ​രു​മ്പി​ള്ളി​ശേ​രി സെ​ന്‍റ​റി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ചേ​ർ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ചേ​ർ​പ്പ് സി​ഐ സി. ​ര​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ത​ട​യാ​ൻ ശ്ര​മി​ച്ച​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​നി​ട​യാ​ക്കി. പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ച്ച​തി​ന് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഉ​പ​രോ​ധ​സ​മ​രം മു​ൻ ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. വി​നോ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് തേ​റ​മ്പ​ത്ത് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​ജി​ത്ത്കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ച​ന്ദ്ര​ൻ, ജോ​ർ​ജ് ആ​ന്‍റോ, ബാ​ലു ക​നാ​ൽ, മ​ജീ​ദ് മു​ത്തു​ള്ളി​യാ​ൽ സം​സാ​രി​ച്ചു.