തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ല​നി​ന്നി​രു​ന്ന ഇ​രു​മ്പു​മേ​ൽ​ക്കൂ​ര​യും ഷെ​ഡും പൊ​ളി​ച്ചു​നീ​ക്കി. പു​ത്ത​ൻ​പ​ള്ളി​ക്കു മു​ൻ​പി​ൽ തി​ര​ക്കേ​റെ​യു​ള്ള റോ​ഡി​ലേ​ക്കു ചാ​ഞ്ഞു​നി​ന്നി​രു​ന്ന തു​രു​ന്പു​പി​ടി​ച്ച ഇ​രു​മ്പു​മേ​ൽ​ക്കൂ​ര​യും ഷെ​ഡു​മാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തു​ന്ന ഇ​തി​നെ​ക്കു​റി​ച്ച് ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ഷെ​ഡും മേ​ൽ​ക്കൂ​ര​യും പൊ​ളി​ച്ചു​നീ​ക്കാ​ൻ ഉ​ട​മ​യ്ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്ക​കം പൊ​ളി​ച്ചു​നീ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് പൊ​ളി​ച്ചു​നീ​ക്ക​ൽ വൈ​കി. മ​ഴ മാ​റി​യ​തോ​ടെ​യാ​ണ് ഇ​വ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.