പാസഞ്ചർ ഓട്ടോകളിൽ നീളം കൂടിയ മുളകളും കന്പികളും കയറ്റുന്നതു തടയണം
1223839
Friday, September 23, 2022 12:32 AM IST
ചിറ്റൂർ : ഓട്ടോറിക്ഷയിൽ നീളം കൂടിയ മുളകൾ കയറ്റി സഞ്ചാരിക്കുന്നത് എതിരെ വരുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണിയാവുന്നതായി പരാതി. പത്തു മീറ്ററിൽ കൂടുതൽ നീളമുള്ള ഇരുന്പു കന്പികൾ, പിവിസി പൈപ്പുകൾ എന്നിവയുമാണ് പാസഞ്ചർ ഓട്ടോറിക്ഷകളുടെ മുകളിൽ കെട്ടി തീർത്തും സുരക്ഷിതമല്ലാത്ത രീതിയിൽ കൊണ്ടുപോവുന്നതിൽ ഗതാഗത തടസം ഉണ്ടാവുന്നുമുണ്ട്.
പാസഞ്ചർ ഓട്ടോയിൽ ചരക്കു കയറ്റം പാടില്ലെന്ന് നിബന്ധനകൾ നിലവിലുണ്ടെങ്കിലും യാദൃച്ഛികമായി പോലീസ് വാഹനം മുന്നിലെത്തിയിലും ഇത്തരം നിയമ ലംഘനം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. റോഡരികിൽ നിർത്തിയിടുന്ന ഇതര വാഹനങ്ങളിലും നീള കൂടുതൽ കാരണം കന്പികൾ മുട്ടാറുണ്ട്. ചരക്കുകടത്തിനു പെട്ടിഓട്ടോറിക്ഷകൾ പ്രവർത്തിക്കുന്നുണ്ടെ ങ്കിലും നീളം കൂടിയ വസ്തുക്കളിൽ അതിൽ കയറ്റാത്തത് മൂലമാണ് പാസഞ്ചർ ഓട്ടോകളെ ആശ്രയിക്കുന്നത്.