സംസ്ഥാന പാതയിലെ ആലത്തൂർ - പ്ലാഴി റോഡ് പുനർനിർമിക്കണം
1223842
Friday, September 23, 2022 12:32 AM IST
ആലത്തൂർ : വാഴക്കോട് ആലത്തൂർ സംസ്ഥാന പാതയിലെ ആലത്തൂർ മലമലമൊക്ക് മുതൽ കാവശേരി പ്ലാഴി വരെയുള്ള ഭാഗത്തെ റോഡ് റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കണമെന്ന് കാവശേരി ചുണ്ടക്കാട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഇരുഭാഗത്തും പൈപ്പിടാൻ ചാലെടുത്തതോടെ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. ഇത് താല്കാലികമായി നന്നാക്കാൻ 6.8 കോടിരൂപയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ട്.
എന്നാൽ ഇതു പോരെന്നും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്കു പോവുന്ന പ്രധാന റോഡായ സംസ്ഥാന പാത അടിയന്തിരമായി പുനർനിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. മധു അധ്യക്ഷനായി. സെക്രട്ടറി ബിജുക്കുട്ടൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എസ്. ഷാജഹാൻ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ബാബു (പ്രസിഡന്റ്), വി. സുനിൽകുമാർ (വൈസ് പ്രസിഡന്റ്), സുനു ചന്ദ്രൻ(സെക്രട്ടറി), എ. സുധീർ(ജോയിന്റ് സെക്രട്ടറി), കെ.എൻ. നൗഷാദ് (ട്രഷറർ), എസ്. ഷെരീഫ്, എസ്.ഷാജഹാൻ്, ദാസ്, എസ്. മൻസൂർ (എക്സിക്യൂട്ടീവ് കമ്മിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.