ഹർത്താൽ: കടകൾ അടഞ്ഞു; ബസ് സർവീസ് നിലച്ചു
1224096
Saturday, September 24, 2022 12:27 AM IST
നെന്മാറ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ച് കടകന്പോളങ്ങൾ അടഞ്ഞു കിടന്നു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും സർവീസ് നടത്തിയില്ല. പോസ്റ്റ് ഓഫീസ്, ബാങ്ക്, പാസ്പോർട്ട് സേവാ കേന്ദ്രം, എന്നിവ പ്രവർത്തിച്ചു.
നെന്മാറ ടൗണിൽ പോലീസ് പട്രോളിംഗ് നടത്തി. മേഖലയിലെ സ്കൂളുകൾ പ്രവർത്തിച്ചില്ല. നെന്മാറ, കൊല്ലങ്കോട് മേഖലയിലൂടടെയുള്ള പൊള്ളാച്ചി, പഴനി ബസ് സർവീസ് മുടങ്ങി.
നെല്ലിയാന്പതി മേഖലയിൽ ഹർത്താൽ ബാധിച്ചില്ല. പുലിയന്‍പാറ നൂറടി ഭാഗങ്ങളിൽ കടകൾ തുറന്നു പ്രവർത്തിച്ചു. നെല്ലിയാന്പതിയിലേക്കു രാവിലെ ഒന്‍പതുമണിയോടെ കെഎസ്ആർടിസി സർവീസ് എത്തിയെങ്കിലും സർവീസ് നിർത്തിവച്ച് വൈകീട്ട് നാലരയോടെയാണ് ബസ് മടങ്ങിയത്. എസ്റ്റേറ്റുകളും ഗവണ്മെന്റ് ഫാമും തുറന്നു പ്രവർത്തിച്ചു. നാമ മാത്രമായി ഇരുചക്ര വാഹനങ്ങളിലും മറ്റുമായി വിനോദ സഞ്ചാരികൾ എത്തി.