മുഞ്ഞ ബാധിത പ്രദേശങ്ങൾ കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ സന്ദർശിച്ചു
1226183
Friday, September 30, 2022 12:34 AM IST
നെന്മാറ : അയിലൂർ കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിൽ മുഞ്ഞ ബാധ വ്യാപകമായതിനെ തുടർന്ന് പട്ടാന്പി മേഖല കാർഷിക ഗവേഷണ കേന്ദ്രം കീട രോഗ വിഭാഗം പ്രൊഫ.ഡോ. കാർത്തികേയൻ ആത്മയുടെ കീഴിലുള്ള ബ്ലോക്ക് ടെക്നോളജി മാനേജർ. അസ്ലം. കൃഷി അസിസ്റ്റന്റ് സന്തോഷ്, വിവിധ നെല്ലുല്പാദക പാടശേഖര സമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്തിലെ മുഞ്ഞബാധ രൂക്ഷമായ പാല, മുതുകുന്നി, താമരപ്പാടം, പുത്തൻ തറ, പുതുച്ചി, മല്ലൻ കുളന്പ് തുടങ്ങിയ വിവിധ പാടശേഖരങ്ങൾ സംഘം സന്ദർശിച്ചു.
മുഞ്ഞബാധ രൂക്ഷമായ പ്രദേശങ്ങളിലെ കർഷകരെ മുൻകരുതൽ നടപടികളെ കുറിച്ചും തുടർച്ചയായ മരുന്നു പ്രയോഗം കീടങ്ങൾ അതിജീവിക്കുന്നതിനെക്കുറിച്ചും ബോധവാന്മാരാക്കി. തുടർച്ചയായി ഒരേ കീടനാശിനി പ്രയോഗം ചില കീടങ്ങൾ അതിജീവിക്കുന്നതാണ് കീടബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമെന്ന് വിദഗ്ധർ നിരീക്ഷിച്ചു. കീടബാധ വ്യാപകമായ പ്രദേശങ്ങളിലെ കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നല്കണമെന്ന് വിവിധ പാടശേഖര സമിതിയിലെ കർഷകർ ആവശ്യപ്പെട്ടു.