സി​എം​എൽ രൂ​പ​ത ക​ലോ​ത്സ​വം: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല ചാ​ന്പ്യ​ന്മാ​ർ
Thursday, October 6, 2022 12:30 AM IST
പാ​ല​ക്കാ​ട് : സി​എം​എ​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് രൂ​പ​ത​യി​ൽ ക​ലോ​ത്സ​വം ന​ട​ന്നു.
ഓ​ഗ​സ്റ്റ് 28ന് ​ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ​ക്ക് പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേൽ​സ് ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ തി​ര​ശീല വീ​ണു. ആ​ദ്യ​ഘ​ട്ട​ങ്ങ​ൾ ശാ​ഖ മ​ത്സ​ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച് പ​ത്ത് മേ​ഖ​ല​ക​ളി​ലാ​യി മേ​ഖ​ല മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
മേ​ഖ​ല മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളായവരാണ് രൂ​പ​ത മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. 54 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1366 പേ​രാ​ണ് രൂ​പ​ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​വി​ലെ ഒ​ന്പ​തുമ​ണി​ക്ക് ആ​രം​ഭി​ച്ച ക​ലോ​ത്സ​വ​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴുമ​ണി വ​രെ നീ​ണ്ടു​നി​ന്നു.
മേ​ഖ​ല ആ​നി​മേ​റ്റ​ർ​മാ​രും ശാ​ഖ ആ​നി​മേ​റ്റ​ർ​മാ​രും മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നദാനം ബിഷപ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നിർവഹിച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജീ​ജോ ചാ​ല​യ്ക്ക​ൽ ആ​ശം​സ​ക​ൾ നേർന്നു.
399 പോ​യി​ന്‍റോ​ടെ വ​ട​ക്കേ​ഞ്ചേ​രി മേ​ഖ​ല ഒ​ന്നാം സ്ഥാ​ന​വും 255 പോ​യി​ന്‍റുമായി മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല ര​ണ്ടാം സ്ഥാ​ന​വും 219 പോ​യി​ന്‍റോടെ ഒ​ല​വ​ക്കോ​ട് മേ​ഖ​ല മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
138 പോ​യി​ന്‍റോടെ ഏ​റ്റ​വും മി​ക​ച്ച ശാ​ഖ​യാ​യി ധോ​ണി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ 105 പോ​യി​ന്‍റു​മാ​യി പ​ന്ത​ലാം​പാ​ടം ശാ​ഖ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ എ ​ഗ്രേ​ഡോടെ ഒന്ന്, രണ്ട് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ 24ന് ​താ​മ​ര​ശേ​രി​യിൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.
മ​ത്സ​ര​ങ്ങ​ൾ​ക്ക് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഒ.​പി. അ​നി​ത, രൂ​പ​ത കോ-ഓ​ർ​ഡി​നേ​റ്റ​ർ ജെ​യ്സ് ജോ​ണ്‍, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ അ​ൽ​ഫോ​ണ്‍​സ്, ജി​യ, ഏ​ഞ്ച​ൽ, ജി​ബി​ൻ, മി​ല​ന തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.