അ​ഭി​മു​ഖം ഫെബ്രുവരി ഒന്നിന്
Saturday, January 28, 2023 1:10 AM IST
പാലക്കാട്: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ൻ 2022- 23 ലെ ​വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി കോ​-ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഫെ​ബ്രു​വ​രി ഒ​ന്നി​ന് എ​റ​ണാ​കു​ളം ഗ​വ ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ ന​ട​ക്കും.
പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്ക് മൂ​ന്ന് ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. 6000 രൂ​പ​യാ​ണ് ഓ​ണ​റേ​റി​യം. പ്ല​സ് ടു ​ആ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 18 നും 40 ​നും മ​ധ്യേ. പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.
അ​പേ​ക്ഷ ഫോ​റം വെബ് സൈറ്റിൽ ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ, അ​പേ​ക്ഷ​ക​രു​ടെ ഫോ​ട്ടോ എ​ന്നി​വ​യു​മാ​യി ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 9.30 ന് ​എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഫോ​ണ്‍: 0471 2308630.
ഗ​താ​ഗ​ത നി​രോ​ധ​നം

പാലക്കാട്: ആ​ലാം​ക്ക​ട​വ്-പാ​റ​ക്കാ​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഫെ​ബ്രു​വ​രി 25 വ​രെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യി കൊ​ഴി​ഞ്ഞാ​ന്പാ​റ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​ക​ൾ സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491 2505566.