മേലാർകോട് കാളാംപറന്പിൽ തെരുവുനായ് ശല്യം രൂക്ഷം
1262655
Saturday, January 28, 2023 1:10 AM IST
ആലത്തൂർ: മേലാർകോട് കാളാംപറന്പിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പല്ലശാംകുളം മലക്കുളം റോഡിലാണ് തെരുവുനായ്ക്കൾ കൂടുതൽ കാണുന്നത്. ഇവ ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
സമീപത്തെ ദേവാലയത്തിൽ എത്തുന്നവരുടെ പാദരക്ഷകൾ കാണാതാകുന്നതും പതിവാണ്. നായ്ക്കളുടെ വന്ധ്യകരണം ഫലപ്രദമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേഴ്സി കോളജിൽ ദേശീയ സിന്പോസിയം
പാലക്കാട്: മേഴ്സി കോളജിൽ ബയോ ടെക്നോളജി വിഭാഗം സംഘടിപ്പിച്ച ദേശീയ സിന്പോസിയം മണ്ണാർഗുടി എംആർ കോളജ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.കെ.പനീർ സെൽവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ നിർമൽ അധ്യക്ഷ പ്രസംഗവും ഡോ.സിസ്റ്റർ സാരൂപ്യ സ്വാഗതവും ഡോ. എസ് ജയശ്രീ ആശംസയും പറഞ്ഞു.
ആധുനിക കാലഘട്ടത്തിനു ഭീഷണിയായി നിലകൊള്ളുന്ന ആന്റി ബയോട്ടിക് റെസിസ്റ്റൻസ് എന്ന വിഷയത്തിൽ ഡോ.കെ. പനീർ സെൽവം, ഡോ. പി.എൻ. ദാമോദരൻ, കറുകവേൽ രാജ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ.എ. രേഷ്മ നന്ദി പറഞ്ഞു.