’അ​ക്ഷ​ര​വെ​ളി​ച്ചം’ വീ​ഡി​യോ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു
Sunday, March 19, 2023 12:05 AM IST
ചി​റ്റൂ​ർ : ഗ​വ കോ​ള​ജ് ചി​റ്റൂ​ർ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളൊ​രു​ക്കി​യ വീ​ഡി​യോ ഗാ​ന​മാ​യ "അ​ക്ഷ​ര​വെ​ളി​ച്ചം​' കോ​ള​ജി​ന്‍റെ ഒ​ഫീ​ഷ്യ​ൽ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ്രി​ൻ​സി​പ്പ​ൽ വി.​കെ.​അ​നു​രാ​ധ പ്ര​കാ​ശ​നം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ വൈ​സ് പ്രി​ൻ​സി​പ്പൽ കെ.​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ്ര​ശസ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക മ​ഞ്ജു മേ​നോ​ൻ, അ​ലും​നി പ്ര​തി​നി​ധി കെ.​ര​വീ​ന്ദ്ര​നാ​ഥ മേ​നോ​ൻ, പി​ടി​എ സെ​ക്ര​ട്ട​റി ഡോ.​മ​നു ച​ക്ര​വ​ർ​ത്തി, സം​ഗീ​ത വി​ഭാ​ഗം മേ​ധാ​വി ശ്രീ​ലേ​ഖ പ​ണി​ക്ക​ർ, അ​ധ്യാ​പ​ക​രാ​യ ആ​ർ.​അ​ഞ്ജ​ന, കെ.​ടി. ശ്രീ​ജ, കെ.​പ്ര​ദീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ പ്ര​ദീ​ഷ് കു​ഞ്ചു ര​ച​ന​യും സി.​തി​യോ സം​ഗീ​ത സം​വി​ധാ​ന​വും രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്രോ​ഗ്രാ​മിം​ഗും നി​ർ​വ​ഹി​ച്ച ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സി​നി​മാ പി​ന്ന​ണി ഗാ​യ​ക​രാ​യ മ​ഞ്ജു മേ​നോ​നും യ​ദു എ​സ്.​മാ​രാ​രു​മാ​ണ്. പ്ര​ദീ​ഷ് കു​ഞ്ചു​വും കെ.​ടി. ശ്രീ​ജ​യു​മാ​ണ് നി​ർ​മ്മാ​താ​ക്ക​ൾ.