കരിന്പ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1279828
Wednesday, March 22, 2023 12:47 AM IST
കല്ലടിക്കോട്: കരിന്പ ഗ്രാമപഞ്ചായത്ത് 2023-24 സാന്പത്തിക വർഷത്തെ ബജറ്റ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ.കോമളകുമാരി അവതരിപ്പിച്ചു. 250247568 രൂപ വരവും 247372000 രൂപ ചെലവും 2875568 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റാണ് കരിന്പ പഞ്ചായത്തിൽ അവതരിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷനായി. ഭവനനിർമാണത്തിനും മാലിന്യ സംസ്കരണത്തിനും റോഡ് വികസനം, ഉത്പാദന മേഖല, പശ്ചാത്തല മേഖല എന്നിവക്ക് ഉൗന്നൽ നല്കുന്നതോടൊപ്പം സേവന മേഖലക്ക് 10,11,24000 രൂപ വകയിരുത്തുന്നതാണ് ബജറ്റ്.
ജലസ്രോതസുകൾ ഏറെ ഉണ്ടായിട്ടും വേനൽകാലത്ത് കുടിവെള്ള പ്രശ്നം നേരിടുന്ന പഞ്ചായത്താണ് കരിന്പ. പഞ്ചായത്തിൽ എല്ലായിടത്തും കുടിവെള്ള ലഭ്യത പൂർണമാക്കുന്നതും സമഗ്ര വികസനത്തിന് സഹായകവുമായ സന്പൂർണ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പി.എസ്. രാമചന്ദ്രൻ പറഞ്ഞു. ബജറ്റ് കരട് രേഖ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ഗിരി പ്രസാദ്, മെന്പർമാരായ കെ.കെ. ചന്ദ്രൻ, പി.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ഗിരീഷ്, ജയ വിജയൻ, എച്ച്.ജാഫർ, റമീജ, കെ.ചന്ദ്രൻ, ബ്ലോക്ക് മെന്പർ ഓമന രാമചന്ദ്രൻ, തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ സംസാരിച്ചു.