നഗരസഭാ ആസ്ഥാന മന്ദിരം നഗര ഹൃദയത്തിലേക്ക്
1280078
Thursday, March 23, 2023 12:26 AM IST
ഒറ്റപ്പാലം: നഗരസഭാ ആസ്ഥാന മന്ദിരം നഗരഹൃദയത്തിലേക്കു മാറ്റാൻ ബജറ്റിൽ നിർദേശം. ബസ് സ്റ്റാൻഡ് പരിസരത്തേക്കു നഗരസഭാ ഓഫിസ് മാറ്റാനാണു പദ്ധതി. ഭൂമി വാങ്ങാനായി രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തി.
നഗരാതിർത്തികളായ പാലപ്പുറം, കണ്ണിയംപുറം പ്രദേശങ്ങളിലുള്ളവർക്കു ചെറിയ ദൂരം സഞ്ചരിക്കാൻ രണ്ടുബസുകൾ മാറിക്കയറേണ്ട സാഹചര്യം ഒഴിവാക്കാനാണിതെന്നു ബജറ്റ് അവതരണ യോഗത്തിൽ വൈസ് ചെയർമാൻ കെ.രാജേഷ് വിശദീകരിച്ചു. നിലവിൽ ചെർപ്പുളശ്ശേരി റോഡിലാണു നഗരസഭാ ഓഫിസ്. നിലവിലെ ഓഫിസിലെ സ്ഥലപരിമിതി സംബന്ധിച്ച പ്രതിസന്ധി സ്വപ്നപദ്ധതി നടപ്പാക്കുന്നതു വഴി മറികടക്കാനാകും.
നഗരവാസികൾക്കു ശുദ്ധവായുവും ശുദ്ധജലവും ശുദ്ധമായ അന്തരീക്ഷവും ഉറപ്പാക്കാൻ ’കാർബണ്‍ സന്തുലിത ഒറ്റപ്പാലം’ പദ്ധതിക്ക് 25 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.