ബൊമ്മൻ, ബെല്ലി ദന്പതികളുടെ സംരക്ഷണയിലേക്ക് ഒരു ആനക്കുട്ടി കൂടി
1281193
Sunday, March 26, 2023 6:54 AM IST
കോയന്പത്തൂർ : ഓസ്കാറിലൂടെ പ്രശസ്തനായ ബൊമ്മൻ, ബെല്ലി ദന്പതികളുടെ സംരക്ഷണയിലേക്ക് ഒരു ആനക്കുട്ടി കൂടി എത്തി. ധർമപുരി ജില്ലയിലെ പെണ്ണഗരത്തിന് സമീപത്തെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി ഒരാഴ്ചത്തെ പരിചരണത്തിന് ശേഷം 17ന് മുതുമല തെപ്പക്കാട് ബ്രീഡിംഗ് സെന്റർ ക്യാന്പിലെത്തുകയായിരുന്നു.
അമ്മയിൽ നിന്ന് വേർപിരിഞ്ഞ ആനക്കുട്ടി ബൊമ്മൻബെല്ലി ദന്പതികളുടെ സംരക്ഷണയിൽ വളരാൻ പോകുകയാണെന്ന് വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു.