ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ; പ്ര​മാ​ണ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Tuesday, March 28, 2023 12:38 AM IST
മ​ണ്ണാ​ർ​ക്കാ​ട് : പാ​ല​ക്കാ​ട്-കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മാ​ണ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ, എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ 233 പേ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. പ​രി​ശോ​ധ​ന ഇ​ന്നും തു​ട​രും. ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പു​ഴ സാ​ന്തോം പാ​രി​ഷ് ഹാ​ളി​ൽ 109 പേ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​വി​ടെ ആ​കെ 230 പേ​രു​ണ്ട്. ബാ​ക്കി​യു​ള്ള​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു ത​ഹ​സി​ൽ​ദാ​ർ ആ​ർ.​ സു​ഷ​മ പ​റ​ഞ്ഞു. അ​ല​ന​ല്ലൂ​ർ മൂ​ന്ന് വി​ല്ലേ​ജി​ൽ​പെടു​ന്നവ​ർ​ക്കാ​യി എ​ട​ത്ത​നാ​ട്ടു​ക​ര സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ആ​ദ്യദി​ന പ​രി​ശോ​ധ​ന ക്യാന്പിൽ 124 പേ​ർ​ഹാ​ജ​രാ​യി. ആകെ 180 പേ​രാ​ണി​വി​ടെ​യു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി ഇ​ന്നും പ​രി​ശോ​ധ​ന തു​ട​രും. മ​ണ്ണാ​ർ​ക്കാ​ട് പ​യ്യ​നെ​ടം വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ളെ രാ​വി​ലെ 10 മു​ത​ൽ കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ലം ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കും.