ലോണ്‍ കുടിശിക ചോദിച്ച കളക്ഷൻ ഏജന്റിന് മർദ്ദനം
1283395
Sunday, April 2, 2023 12:22 AM IST
മണ്ണാർക്കാട് : ലോണ്‍ കുടിശികയുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിൽ യുവാവിന് പരിക്കേറ്റു. മണ്ണാർക്കാട് താലൂക്ക് മോട്ടോർ വർക്കേഴ്സ് സൊസൈറ്റിയുടെ കളക്ഷൻ ഏജന്റ് തോരകണ്ടൻ സനോജ് (27)നാണ് പരിക്കേറ്റത്. എടത്തനാട്ടുകരയിലെ വ്യാപാരി കാരക്കാടൻ ഉമ്മർ ഉബൈദ് മർദ്ദിച്ചു എന്നാണ് പരാതി.
ഇന്നലെ വൈകുന്നേരം അലനല്ലൂർ ചൂണ്ടോട്ടുകുന്ന് ഭാഗത്ത് ലോണ്‍ കുടിശികയുടെ കളക്ഷൻ എടുക്കുന്നതിനിടെയാണ് സംഭവം.
സനോജിന്റെ പരാതിയിൽ നാട്ടുകൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.