ജെ​സി​ഐ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചു
Monday, June 5, 2023 12:59 AM IST
പാ​ല​ക്കാ​ട്: ജെ​സി​ഐ ഇ​ന്ത്യ​യു​ടെ സു​സ്ഥി​ര​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എം​എ പ്ലൈ ​എ​ൻ​ജി​ഒ പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പൂ​ർ​ത്തീ​ക​രി​ച്ച മോ​ഡ​ണെ​സേ​ഷ​ൻ പ്ര​വ​ർ​ത്തി​ക​ൾ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പ്ര​ജി​ത്ത് വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജെ​സി​ഐ​യു​ടെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ഘ​ട​ക​ങ്ങ​ൾ രാ​ജ്യ​ത്താ​ക​മാ​നം ചെ​യ്തു​വ​രു​ന്ന പൊ​തു ഇ​ട​ങ്ങ​ളി​ലെ വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​ട്രോ​ഗേ​ഷ​ൻ റൂം ​ന​വീ​ക​രി​ച്ച​ത്.
റൂം ​ശീ​തീ​ക​രി​ച്ച് രൂ​പ​പ്പെ​ടു​ത്തി​യ​തി​നാ​ൽ പാ​ല​ക്കാ​ട്ടെ കൊ​ടും ചൂ​ടി​ൽ നി​ന്ന് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ച​ട​ങ്ങി​ൽ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് പി.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ആ​ർ.​സു​ജി​ത് കു​മാ​ർ, എ​സ്ഐ എം.​സു​നി​ൽ, മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ​ൻ ഹി​തേ​ഷ് ജെ​യി​ൻ, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ജി​നീ​ഷ് ഭാ​സ്ക​ര​ൻ, മു​ൻ മേ​ഖ​ല ഓ​ഫീ​സ​ർ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, സെ​ക്ര​ട്ട​റി ക​ലാ​ധ​ര​ൻ, ട്ര​ഷ​റ​ർ ദി​യാ നി​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.